Thursday, December 8, 2011

മാ ഫലേഷു...

കര്‍മ്മം ചെയ്യുക... ഫലം ഇച്ചിക്കരുത്..
എവിടെയോ വച്ച് ആരൊക്കെയോ ആര്‍ക്കൊക്കെയോ നഷ്ട്ട പെടുമ്പോള്‍ .....
കരയാന്‍ ഒരു തുള്ളി കണ്ണീരു പോലും അവശേഷിക്കുന്നില്ല....
ഒരു കോമാളി ആയി സ്വയം ഇറങ്ങി പോവുകയാണ് ....രംഗ ബോധമിലാത്ത കോമാളി...

ഒരു വാക്കുകൊണ്ടുപോലും  ആരേയൂം  വേദനിപ്പിക്കാത്ത ഒരുത്തന്റെ അവസ്ത ഇതാണു കാലം മാറി പെയ്യുന്ന മഴ....!

നേരം സന്ധ്യ ആകാറായി അപൂര്‍ണ്ണന്‍ ഇവിടെ അവസാനിക്കുന്നില്ല. ഇവിടം തൊട്ട് ഉദിക്കുക്യാണ്  ..
പറയാന്‍ മറന്ന വാക്ക്...!
കേള്‍ക്കാന്‍ കൊതിച്ച വാക്ക്..!
എല്ലാം തീരും വരെ ഇവിടെ കാണും.....ജീവന്റെ ഓരോ തുടിപ്പിലും ..........

അതെ ഇതാണു ഞാന്‍...ഒന്നും പൂര്‍ണ്ണ മാക്കാന്‍ ഞാന്‍ അഗ്രഹിക്കുന്നില്ല.....എലാം അപൂര്‍ണ്ണം......

   എന്റെ ജീവിതം പോലെ.....................

Friday, September 9, 2011

Friday, August 12, 2011

സഹോദരീ നിന്റെ ഓര്‍മ്മക്കായി.


                          

April 26,2007 ഇറാക്കിലെ ഒരു പ്രഭാതം  ചോരമണമ്മുള്ള ഈ പ്രഭാതത്തിലാണ്  ദുവാ കാലില്‍ അസാദ് എന്ന 17 വയസ്സ് മാത്രം പ്രായമുള്ള പെണ്‍കുട്ടി മതത്തിന്റെ പേരില്‍ മ്രഗീയമായി കൊല്ലപെടുന്നത്.ആ ദ്രശ്യം കണ്ട ആരിലും അതു ചെയത നരാധമന്‍ മാരെ അതിലും മ്രഗീയമായി കൊല്ലാന്‍ തോന്നിപ്പോകും..പരാക്രമണം സ്ത്രീകളിലല്ല വേണ്ടൂ.എന്ന് പറഞ്ഞു മനസ്സിലാക്കാന്‍ ഇതു വരെ ഒരു മഹാത്മാവും ആ നരകഭൂമില്‍ പിറന്നിട്ടില്ല.ഇനിയൊട്ട് പിറക്കാനും പോകുന്നില്ല.ഇതു വരെ ഈ വിവരം അറിയാത്തവര്‍ ഉണ്ടെങ്കില്‍  http://www.ekurd.net
പോയി നോക്കു.

Tuesday, August 9, 2011

ചെന്നായിന്‍ ഹൃത്തിനും ഹാ ഭുവി നര ഹൃദയത്തോളം മയ്യോ കടുപ്പം
വന്നിട്ടില്ല. " നീതി കൂര്‍ക്കം വലിപ്പൂ."
നന്നാവില്ലി പ്രപഞ്ചം ദുരയുടെ കൊടിയേ പൊങ്ങൂ..നാറ്റം സഹിച്ചും
നിന്നിടാന്‍ ഇച്ചയെന്നോ..?
    കവിയായും നിരൂപകനായും ലേഖകനായും
   വിരാചിക്കുന്ന ഇതിലൊന്നും  പൂര്‍ണ്ണത ഇല്ലാത്തവനായ ഒരു അപൂര്‍ണ്ണന്‍.
   എന്റെ വാചകങ്ങള്‍ക്കിടയില്‍ നിങ്ങള്‍ ഒന്നിനു വേണ്ടിയും ചികഞ്ഞു നോക്കേണ്ട
   മഞ്ഞു വീഴുന്ന ഒരു പ്രഭാതത്തില്‍ ഒരു ഇലയില്‍ നിന്ന്    
   ഒലിച്ചിറങ്ങുന്നതില്‍ കൂടുതലായി യാതൊന്നിനും
ചെന്നായിന്‍ ഹൃത്തിനും ഹാ ഭുവി നര ഹൃദയത്തോളം മയ്യോ കടുപ്പം
വന്നിട്ടില്ല. " നീതി കൂര്‍ക്കം വലിപ്പൂ."
നന്നാവില്ലി പ്രപഞ്ചം ദുരയുടെ കൊടിയേ പൊങ്ങൂ..നാറ്റം സഹിച്ചും
നിന്നിടാന്‍ ഇച്ചയെന്നോ..?
    കവിയായും നിരൂപകനായും ലേഖകനായും
   വിരാചിക്കുന്ന ഇതിലൊന്നും  പൂര്‍ണ്ണത ഇല്ലാത്തവനായ ഒരു അപൂര്‍ണ്ണന്‍.
   എന്റെ വാചകങ്ങള്‍ക്കിടയില്‍ നിങ്ങള്‍ ഒന്നിനു വേണ്ടിയും ചികഞ്ഞു നോക്കേണ്ട
   മഞ്ഞു വീഴുന്ന ഒരു പ്രഭാതത്തില്‍ ഒരു ഇലയില്‍ നിന്ന്    
   ഒലിച്ചിറങ്ങുന്നതില്‍ കൂടുതലായി യാതൊന്നിനും

രാത്രിയെ സ്നേഹിച്ചവര്‍

                    

                രാത്രിയെ ഭയപ്പെടുത്തുന്ന ഇരുട്ടായി സങ്കലപ്പിച്ചവരുണ്ട്. ഏകാന്തതയുടെ കൂട്ടുകാരനായി ചിലര്‍. എന്നാല്‍ രാത്രിയെ സ്നേഹിച്ചവരും ഉണ്ടായിരുന്നു. മനസ്സിലെ പ്രണയം കര കവിഞ്ഞു ഒഴുകുമ്പോള്‍ നിലാവ് നോക്കി ഇരുന്നവര്‍ .. എത്രയോ പാതിരാത്രികള്‍ ഉറങ്ങാതെ പ്രിയനെ/പ്രിയയെ  തന്നെ ഓര്‍ത്തു കിടന്നവര്‍. ജന്നല്‍ പാളികള്‍ തുറന്നു ആകാശത്തെ നക്ഷത്രങ്ങളോട് ചിരിച്ചവര്‍ . കുളിര്‍ കാറ്റ് ഏറ്റു പരവശനായി  രാത്രി എന്റെ പ്രണയത്തിന്റെ കാവല്‍ക്കാരന്‍ എന്നു ഓര്‍ത്തുപോയവര്‍..

              വിദ്യാസാഗര്‍ തമിള്‍ സിനിമയില്‍ ഇതേ ഗാനം ചിട്ടപ്പെടുതിയെങ്കിലും അത് ശ്രദ്ധിക്കപ്പെട്ടില്ല. എന്തായിരിക്കും കാരണം. ഗിരീഷ്‌ പുത്തഞ്ചേരി തന്നെ. രാത്രിയും പ്രണയത്തെയും ചേര്‍ത്ത് അദ്ദേഹം എഴുതിയ വരികള്‍ ആഭേരി രാഗത്തില്‍ കലര്‍ന്നപ്പോള്‍ മലയാളികളുടെ ഹൃദയ മര്‍മ്മരം ആയി മാറാന്‍ അധിക നാള്‍ വേണ്ടി വന്നില്ല. എന്നും മലയാളി ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തുന്ന ഗാനം....

" പുലരാന്‍ തുടങ്ങുമൊരു രാത്രിയില്‍ തനിയെ കിടന്നു മിഴിവാര്‍ക്കവേ

ഒരു നേര്‍ത്ത തെന്നലലിവോടെ വന്നു നെറുകില്‍ തലോടി മാഞ്ഞുവോ "
                             കടപ്പാട്: ഒരു നന്ദന്‍

            


അപൂര്‍ണ്ണമായൊരു തേങ്ങല്‍

          
ജീവിതം മൌനനിര്‍ഭരം
വ്യാമോഹത്തിന്റെ ജ്വാലകള്‍
അകത്തളത്തില്‍ ഒതുക്കുന്ന
ഏകാന്തപഥികന്‍ ഞാന്‍.!
 
നിത്യജീവിതപ്രശ് നത്തില്‍
മേഘങ്ങള്‍ ഒഴിയാത്ത
നീലാംബരമാണെന്റെ
മനവും കാവ്യലോകവും.

പുഞ്ചിരി പ്രസൂങ്ങങള്‍
വിരിയും മാധവമാണു നീ
ദുര്‍വിധി വല വീശുന്ന
പാതയാണെന്റെ ജീവിതം.

തുടിക്കും സ്നേഹത്തിന്റ
നക്ഷത്രരാജിയാണു നീ.!
പ്രേമശലഭമണയാത്ത
പൂവാടിയാണെന്റെ മാനസം.!

അര്‍ത്ഥവിശുദ്ധി  കൈവിട്ട
മൂല്യമില്ലാത്ത വാക്കുകള്‍
കഷ്ട്ടം ! ഞാനൊക്കെ മറക്കട്ടെ
വ്രണിത മാണെന്റെ മാനസം.

ഈ യന്ത്ര സംസ്കാരത്തിന്‍
ബലിഷ്ഠകരങ്ങള്‍ അമരുമ്പോള്‍
മ്രദുവികാരങ്ങള്‍ മറയുന്ന
ഒരു യുഗപ്രതീകമോ ഞാന്‍.!
ഇതിന്റെ കോപ്പിറെറ്റ്  പൂര്‍ണ്ണമായും അപൂര്‍ണ്ണനു സ്വന്തം.
ആദ്യമായും അവസാന്മായും അപൂര്‍ണ്ണനാല്‍ അപൂര്‍ണ്ണമായ ഒരു കവിത.
                                    
                          © Copyright © 2011
 
                                  

  
      

ഒരു കാവ്യം.

വയലാറിന്റെ ....
വാളല്ലെന്‍ സമരായുധം ത്ധണത്ധണ ധ്വാനം മഴക്കീടുവാന്‍ അളല്ലെന്‍-
കരവാളുവിറ്റു ഒരു മണി പൊന്‍ വീണ വാങ്ങിച്ചു ഞാന്‍.
താളം രാഗ ലയ ശ്രുതി സ്വരം ഇവയ്ക്ക്ല്ലാതെ യാതൊന്നിനും ഓളകുത്തുകള്‍
തീര്‍ക്കുവാന്‍ കഴിയില്ല എന്‍ പ്രേമ തീര്‍ഥങ്ങളില്‍..
         

ഒരു താരാട്ടു പാട്ട്

       
താലോലം പൂമ്പൈതലേ
താരാട്ടാന്‍ വാ തെന്നലേ
ഈ താമരപ്പൂം കണ്‍കളില്‍
ഒരു മുത്തം നല്‍കാന്‍ വാ
കുളിര്‍ മുത്തം നല്‍കാന്‍ വാ
          
തിങ്കളോ നിറ തിങ്കളില്‍
കളിയാടും മാന്‍ കുഞ്ഞോ
താമരക്കുളിരല്ലിയോ
അതിലൂറും പൂന്തേനോ
ഭൂമിദേവിയോമനിക്കും
പൂനിലാവിന്‍ ചെണ്ടോ
പുലര്‍കാലം കണ്‍ചിമ്മി
കണി കാണുന്നു നിന്നെ

താരിളം മിഴി പൂട്ടി നീ
തഴുകും കിനാവേതോ
ആരെയോര്‍ത്തൊരു പുഞ്ചിരി
അലിയുന്നു നുന്‍ ചുണ്ടില്‍
ഓമനേയെന്‍ മാറില്‍ നീയും
പൂവിതള്‍ പോലെ ചായും
പുളകം പോലീ മെയ്യില്‍
കുളിരാടുന്നാലോലം
      
 

Monday, August 8, 2011

അപ്പൂര്‍ണ്ണന്‍ കഥപറയാറില്ല..

                       
              റെയ്ലവേസ്റ്റേഷ്നിലേക്ക് നടക്കുബോള്‍ എന്റെ മനസ്സ് ശൂന്യമായിരുന്നു.സമാധാത്തിന്റെയും  വിശ്രമത്തിന്റെയും മീതെ ഞാന്‍ തന്നെ വിയര്‍പ്പൊഴുക്കി പറത്തിവിട്ട കഴുകന്‍ വട്ടമിട്ട് പറക്കാന്‍ തുടങ്ങിയിട്ട് മാസങ്ങള്‍ ഏറെ ആയി.ഈ കാലയളവില്‍ ഞാനും ഒരു യന്ത്രവും തമ്മിലുള്ള ഭേദം കണ്ടെത്താന്‍ ഞാന്‍ ശ്രമിക്കുകയിരുന്നു.ആരോ ചെയ്തുവ്ച്ച പ്രൊഗ്രാമിനനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു യന്ത്രം.!
                കേള്‍ക്കുന്നവര്‍ക്കു അരൊചകമാം വിധം റെയ്ലവേസ്റ്റേഷ്നിലെ അനൊണ്‍സ്മെന്റ് പല ഭാഷകളിലായി മുഴങ്ങിക്കൊണ്ടിരുന്നു.ഒരു സ്ഥിരം യാത്രക്കാര്‍നായ എനിക്കു അതിന്റെ ആവശ്യം ഇല്ലായിരുന്നു.സമയം എട്ടാവാന്‍ പോകുന്നു. ഞാന്‍ മെല്ലെ ട്രയ്നില്ലേക്കു കയറി.ഉറക്കത്തിനു സുഖംകിട്ടാന്‍ വേണ്ടി ഒരു മാന്യന്‍ റ്റുബ്ല്ലെറ്റ് മെല്ലെ തിരിച്ചു ഒഫ് ചെയ്തു ശേഷം അയാലുടെ തന്തയുടെ വക യാണു ഈ വണ്ടി എന്ന ഭാവത്തില്‍ സീറ്റിലേക്കു ചെരിഞ്ഞു.
ഇനി ഒരു പതിഞ്ചു മണിക്കുര്‍ വേണം വണ്ടി എനിക്കിറങ്ങേണ്ട സ്ഥ്ലത്ത് എത്താന്‍.
വണ്ടി മെല്ലെ നീങ്ങിതുടങ്ങി.അതിവെഗം പിന്നിലേക്കു പൊകുന്ന കാഴ്ച്ച്കള്‍ ലൗകിക ക്ഷണികതയാണു എന്നു തോന്നി. ഞാന്‍ മെല്ലെ കണ്ണുകളടച്ച് നിദ്രാദേവിയെ പ്രതിക്ഷിച്ചിരുന്നു.വലത് കൈതണ്ടയില്‍ നേര്‍ത്ത ഒരു സ്പര്‍ശം അറിഞ്ഞപ്പോള്‍ ഞാന്‍ ഒന്നു മിഴിതുറന്നു നോക്കി. ദൈനതയുടെ ഒരു കുരുന്നു മുഖം..
ഒരു കുഞുസഞ്ചിയും തൂക്കി ഒരു കുരുന്നു മുഖം. ആ കുട്ടിയില്‍ നിന്നും മുഖം എടുക്കുബൊള്‍ മനസ്സിലെ വികാരം അവ്യക്തമായിരുന്നു.ളള്ളിലെ നന്മകളെ കഴുത്തിലെ ടൈയ്യില്‍ മുറുക്കാന്‍ എന്നേ ശീലിച്ചിരിക്കുന്നു.എന്തൊപ്രതീക്ഷിച്ചെന്നൊണം എന്നിലേക്കു നൊക്കി ആ മുഖം ഉള്ളില്‍ ഒരു ചെറിയ നീറ്റലുണ്ടാക്കി.
" ജന്‍മാന്തരങ്ങളായി പരിമിതമായ ഒന്നിലെക്കു ആത്മാവ് ആകര്‍ഷിക്കപ്പെടുന്ന്തിന്റെ പിടച്ചില്‍ ".

ചിന്തകള്‍ക്കിടയില്‍ എപ്പൊളൊ നേരം വെളുത്തു.കാഞ്ഞങ്ങാട് വണ്ടി ഇറങ്ങുബോള്‍ പതിവില്ലാത്ത ഒരു നിശബ്ദ്ത എന്റെ മനസ്സിനെ പിടിക്കുടി.
വരാനിരിക്കുന്ന് ഒരു ദുരന്തത്തിന്റെ മുന്നൊടി എന്ന പോലെ. വീട്ടിലെക്കുനടക്കുബോള്‍  വഴി അരികില്‍ കണ്ട രണ്ടു കാലുമില്ലാത്ത പതിവു യാജകനു അറിയാതെ ഒരു പത്തു രൂപാ നല്‍കി എന്റെ വേദനയെ മറക്കാന്‍ ഒരു വിഫലശ്രമം..പിന്നെ എന്റെ ചിന്തകളില്‍ ബൂട്ട് ഊന്നി കൊണ്ട്   മെല്ലെ മുന്നൊട്ട്...
 അതെ ഞാന്‍ എപ്പോള്‍ എന്റെ പാതയിലാണു .എന്റെ നിയോഗങ്ങളിലേക്ക്..അതിലെങ്കിലും എനിക്കെന്റെ പൂര്‍ണ്ണത കണ്ടെത്താന്‍ ആകുമോ.?

മറക്കാനാവാത്ത ഒരു വിലാപ കാവ്യം

               
പാതിവ്ര്ത്യ പ്രതാപ കൊടിയുടെചരടെ !ദുര്വ്രിതി ക്കാറ്റുതട്ടി-
പ്പാതിത്യവന്ന നിന്മയ്യ് ഇളകുവതിനി സ്സാധ്യമല്ലെയ്ന്നിരിക്കെ
പാതിപ്പെടും ഭവച്ചങലവലയിലക്കപ്പെട്ടു കാലാലയത്തിന്‍
വാതിക്കല്‍ പോയി മുട്ടിത്തിരികെവരുമെന്‍ ജീവിതം ഭാരഭൂതം..

വി.സി. ബാലക്രിഷ്ണപണിക്കരുടെ ഒരു വിലാപത്തിലെ മനൊഹര മായ ഒരു ശ്ലൊകം
തേനഞ്ചുംവാണിയാളേ ! ചുടലയോടു സമീപിച്ചനിന്‍ ദീര്‍ഘനിദ്ര-
യ്ക്കുനം പറ്റില്ല; നിന്‍ കണുകള്‍ നിയതിനിയൊഗത്തിനാല്‍ മുദ്രിതങള്‍.."

ദുഖ: സത്യം അംഗീകരിച്ച് കവി വിധിക്കുമുന്നിന്‍ തലകുനിച്ചു നിന്നു....ഈ കവിയുടെ മഹാപ്രതിഭക്കുമുന്നില്‍ ഈ അപൂര്‍ണ്ണനും..

ഒരു താരാട്ട്...

           
ഉണ്ണി  വാ വാ വൊ പൊണ്ണി വാ വാ വൊ
നീല പീലി  കണും പൂട്ടി പൂഞ്ചെല്‍ ആടാലൊ
കയ്യില്‍ പൂഞ്ചെല്‍ ആടാലൊ

മുകിലമ്മെ മഴവില്ലുണ്ടൊ
മയിലമ്മെ തിരുമുടിയുണ്ടൊ
പൊന്നുണ്ണി കണ്ണ്നു സീമണി കണികണാന്‍
മെല്ലെ പൊരു അലഞൊറിയും പൂങ്കാറ്റെ
അരമണിയും ചര്‍ത്തിവരൂ
എന്നുണ്ണി  കണ്ണനുറങാന്‍ വാ വാ വൊ പാടി വരൂ
വാ വാ വൊ പാടി വരൂ

ഒരു കണായി സൂര്യനുറങു
മറു കണായ് തിങ്കലുറുങു
ത്രിക്കയില്‍ വെണ്ണ ഉറങു
മാമമൂണിനു ഭൂമി ഒരുങ്
തിരു മധുരം കനവില്‍ ഉറങ്
തിരുനാമം നാവില്‍ ഉറങ്
എന്നുണ്ണി കണ്ണനുറങാന്‍
മൂലൊകം മുഴുവനുറങ്
മൂലൊകം മുഴുവനുറങ്
സ്നേഹത്തോടെ എന്റെ വാവച്ചിക്ക്  ..

Saturday, August 6, 2011

ഒരു യാത്രാ മൊഴി


മഞ്ഞോലും രാത്രി മാഞ്ഞു യാത്രാമൊഴിയോടെ
ആറ്റോരം സൂര്യന്‍ എത്തി അഗ്നി വിളക്കോടെ
അകലുമിരു പകല്ലിനായ്
കരുതിയൊരു മിഴിനീരോ
ഇടറുമൊരു പുല്‍ക്കൊടിയില്
കുതിരുമൊരു പുലര്‍മഞ്ഞായി
പാഴ് ചിപ്പിയില്‍ പൊന്മുത്തായി

പൊക്കിള്‍ ക്കൊടിത്തുമ്പിലെ ഞെട്ടറ്റു വീഴുന്ന നാം
അമ്മയ്ക്ക് കണ്ണീരുമായ് ഓതുന്നു യാത്രാമൊഴി
തോലുടഞ്ഞാദ്യമായ് പാറിടുമ്പോള്‍
കൂടിനോടോതുവാന്‍ എന്തു വേറെ
ഓരോരോ ചുണ്ടും ഓതും ഈ മന്ത്രം
പ്രണയത്തിന്‍ ചെപ്പില്‍ വിരിയും പൂമൊട്ടേ
കൊഴിയുമ്പോള്‍ നിന്നോടോതാന്‍
നെഞ്ചില്‍ യാത്രാമൊഴി മാത്രം
    

കറുകതളിര്‍ കൂമ്പുമായ് ബലി പിണ്ഡം ഊട്ടുന്ന നാം
താതന്റെ പൊന്നോര്‍മ്മയോടോതുന്നു യാത്രാമൊഴി
പ്രാണനായ് പോന്നവള്‍ക്കന്നമൂട്ടന്‍
ദൂരതീരങ്ങളില്‍ പോകുവോരേ
പോകുമ്പോള്‍ കാതില്‍ ഓതാം ഈ മന്ത്രം
പതിയേ വരും കാറ്റില്‍ പടുതിരിയായ് കെട്ടാല്‍
ചിതയേറ്റും മക്കള്‍ക്കോതാന്‍ ചുണ്ടില്‍ യാത്രാമൊഴി മാത്രം
              

കവിയുടെ മാന്ത്രിക സ്പര്‍ശം


നീ ഉറങിയൊ നിലാവേ മഴനിലാവേ
പ്പെയ്തിറങിവാ തുളുംബും മിഴി തലൊടാന്‍
ഓരു  താരാ..ട്ടിന്‍  തണലായി മാറാം
നറു വെണ്‍ തൂ...വല്‍ തലിരാല്‍ മൂടാം
ഇട നെന്ചില്‍ കൂട്ടും കാണാ കൂട്ടില്‍
ഇടറും കിളി ഉറങ്


മ്മനസ്സിനുള്ളിലെങൊ മിന്നിതെന്നും
മയില്‍ പീലി പൂവാടിയൊ
കടലിണ വെല്ക്കും ഉള്ളിനുള്ളില്‍
ചെറുമുള്ളുകള്‍ കൊണ്ടുവൊ..?
നീ വിതുമ്ബിയെന്നല്‍
പിടയുന്നതെന്റെ കരളല്ലയൊ..
ഓളകാറ്റായി തഴുകിടാം ഓമല്‍ പാട്ടായി ഒഴുകിടാം
ഉരുകാതുതിരാതുറങാന്‍
മലര്‍മകളെ വാ..യൊ

കുരുന്നു ചിറകൊടേ കൊഞ്ചികൊണ്ടും
കുലിര്‍ മഞുനീര്‍ തുംബികള്‍
അരിയ തിരിനാളം ദൂരെകണ്ടാല്‍
പുതു പൂവുപൊല്‍ പുല്കുമൊ..?
വേനലാണു ദൂരെ..
വെറുതെ പറന്നു മറയല്ലെ നീ..
വാടിപൊള്ളും കനവുകല്‍.. നീറിപ്പൊള്ളും ചിറകുകള്‍
മനസിന്‍ മടിയില്‍ മയങാന്‍
കിളിമകളെ വാ..യൊ
    

Friday, August 5, 2011

പ്രണയം ഒരു നാടകം..അഭിനയിക്കുക ഫലിപ്പിക്കുക.

ഒരിക്കല്‍ അവള്‍ എന്നോട് ചോദിച്ചു....

'ഞാന്‍ സുന്ദരി അല്ലേ'...
അപ്പോള്‍ ഞാന്‍‍ പറഞ്ഞു അല്ലാ ...
.
പിന്നെ അവള്‍ ചോദിച്ചു
നിനക്ക് എന്റെ കൂടെ ജീവിക്കേണ്ടേ ?
അപ്പോള്‍ എന്റ്റെ മറുപടി വേണ്ട എന്നായിരുന്നു ...

പിന്നെ അവസാന മായി അവള്‍ ചോദിച്ചു ..
ഞാന്‍ നിന്നെ വിട്ടു പോയാല്‍ നീ കരയുമോ ?
ഇല്ല എന്ന് ഞാന്‍‍ പറഞ്ഞപ്പോള്‍ ... അവള്‍
സങ്കടം കൊണ്ട് കരയാന്‍ തുടങ്ങി‍ ,
ഞാന്‍‍ അവളെ അടുത്തേക്ക് ചേര്‍ത്ത് നിര്‍ത്തി കൊണ്ട് പറഞ്ഞു

"നീ സുന്ദരിയല്ല ,
പക്ഷെ സുന്ദരികളുടെ രാജകുമാരിയാണ്‌ ."

"എനിക്ക് നിന്റെ ഒപ്പം ജീവിക്കേണ്ട ,
പക്ഷെ ഞാന്‍ ജീവിക്കുന്നത് നിനക്കുവേണ്ടിയാണ് ."

"നീ എന്നെ വിട്ടുപോയാല്‍ ഞാന്‍ കരയില്ല ,
കാരണം ,,,,
"കരയാന്‍ ഈ ലോകത്ത് ഞാന്‍ ഉണ്ടാവില്ല ."
അപ്പോള്‍ അവളുടെ കണ്ണു നിറഞ്ഞു
എന്നെ കെട്ടി പിടിച്ചു

സ്നേഹം അമൂല്യമാണ്‌
അനിര്‍വച്ചനീയവും
പരസ്പരം സ്നേഹിക്കാന്‍ ...........(..)




മഴ

മഴ ഇങ്ങനെ പെയ്തു പെയ്തു....
പറയാതെ പോയി!   പിന്നെയും
അവിചാരിതമായി വന്നു  എന്നോട് സൗഹൃദം
പങ്കുവെയ്ക്കുന്നു....
ഓരോ പ്രാവശ്യം വരുമ്പോളും മഴയ്ക്ക്‌ എന്നോട്
പങ്കുവയ്ക്കാന്‍ നൂറു കൂട്ടം കാര്യങ്ങള്‍ ഉണ്ടാകും.
പല ദേശത്തെ പല കഥകള്‍!!!!
എല്ലാം പങ്കുവെച്ചിട്ട് പിന്നെയും പറയാതെ പോകും...

പിന്നെ മഴ ബാക്കിയാക്കി പോയ  മഴത്തുള്ളികളാണ് എനിക്ക് കൂട്ട്...
ഇലകള്‍ പൊഴിക്കുന്ന ഓരോ മഴത്തുള്ളികളും ഓരോ
സ്വകാര്യം പറഞ്ഞിട്ട് പോകും...

മഴ പെയ്യാന്‍ തുടങ്ങുമ്പോള്‍ ഞാന്‍ മുറ്റത്തേക്ക് ഇറങ്ങും...
ആദ്യമായി നെറുകയില്‍ വീഴുന്ന മഴത്തുള്ളിയോടു
എന്‍റെ പ്രണയം പങ്കുവെയ്ക്കാന്‍.....
(..)
 

Thursday, August 4, 2011

അപ്പുര്‍ണന്റെ ഒരു പ്രണയ കാഴ്ച്ച്പാട്



 പ്രണയ വാഹത്തിന്‍റെയും അല്ലാത്തവയുടെയും വിവിധ മുഖങ്ങള്‍ അറിയുവാനാണ് ഞാന്‍ ഈ പൊസ്റ്റ് എവിടെ   പൊസ്റ്റ് ചെയ്യുന്നത്.
 ഈ വക്കുകള്‍ ഒന്നും എന്റെതു അല്ല.ഞാന്‍ ഒരു സംബദകന്‍ മാത്രം.
                                                    തുടര്‍ന്ന് വായിക്കുക.

പ്രണയ വിവാഹത്തിലും അല്ലാത്തവയിലും പ്രശ്നങ്ങള്‍ ഉടലെടുക്കാം, വിവാഹ മോചനം നടന്നേക്കാം. പക്ഷെ ,പ്രണയ വിവാഹത്തിലാണ് കൂടുതല്‍ പ്രശ്നങ്ങള്‍ ഉടലെടുക്കുന്നതായി കാണുന്നത്. കൂടുതല്‍ വിവാഹമോചനങ്ങള്‍ നടക്കുന്നതും ഇത്തരക്കാരിലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

            പ്രണയ വിവാഹങ്ങള്‍ പരാജയപ്പെടുവാനുള്ള കാരണങ്ങള്‍ പലതാണ്. പ്രണയിക്കുന്ന സമയത്ത് ഇരുവരും അന്യോന്യം പോരായ്മകള്‍ മറക്കുന്നു .അത് ചിലപ്പോള്‍ സാബ്ബത്തികമാകാം , സ്വഭാവമാകാം, ജോലിയാകാം. മിക്കവാറും പ്രണയത്തിലാകുന്നത് സൗന്ദര്യം കൊണ്ട് മാത്രമാണ്. അപൂര്‍വ്വം ചിലര്‍ മാത്രമേ സൗന്ദര്യത്തിനും ,സാബ്ബതികതിനും അപ്പുറത്തായി വ്യക്തിത്വത്തിന് പ്രാധാന്യം നല്‍കി പ്രണയത്തിലാകുന്നുളൂ. വിവാഹം കഴിഞ്ഞു ഒന്നിച്ചു താമസിക്കുവാന്‍ തുടങ്ങുബ്ബോള്‍ അന്യോന്യം മറന്ന പോരായ്മകള്‍ തല പൊക്കുവാന്‍ തുടങ്ങുന്നു . ഇത് കൂടുതല്‍ സങ്കീര്‍ണമാവുകയും വിവാഹമോചനത്തില്‍ എത്തിച്ചേരുകയും ചെയ്യുന്നു.

          എനിക്കറിയാവുന്ന ഒരു പ്രണയ വിവാഹം പരാജയപ്പെട്ടത് ഭര്‍ത്താവിന്‍റെ ദു:ശീലം കൊണ്ടാണ്. പ്രണയിക്കുന്ന സമയത്ത് അവള്‍ക്ക് ദു:ശീലത്തെക്കുറിച്ച് അറിയാമായിരുന്നെങ്കിലും അത് ഒരു പോരായ്മയായി കണക്കിലെടുത്തിരുന്നില്ല. വിവാഹത്തോടെ അത് കൂടുതലായി. പിന്നെ, സംശയം എന്ന രോഗം കൂടുതലായും ഉണ്ടാകുന്നത് പ്രണയ വിവാഹത്തിലാണ് .

           കമിതാക്കള്‍ വിഷം കഴിച്ചു മരിച്ചു, തീവണ്ടിക്കു മുന്നില്‍ ചാടി മരിച്ചു, തൂങ്ങി മരിച്ചു എന്നീ വാര്‍ത്തകള്‍ നമ്മള്‍ മാധ്യമങ്ങളിലൂടെ അറിയുന്നതാണ് .ഇതിന് ഇട വരുത്താതിരിക്കുക. പ്രണയിതാക്കള്‍ കൂടുതലും ആത്മഹത്യ ചെയ്യുന്നത് എതിര്‍പ്പിനെ തുടര്‍ന്നാണ്. വെറുതെ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടും ശാരീരികമായി ഉപദ്രവിച്ചിട്ടും കാര്യമെന്താണ് ? അവരെ പറഞ്ഞു മനസ്സിലാക്കിപ്പിക്കുവാന്‍ ശ്രമിക്കുക. എന്നിട്ടും ബലമില്ലാതെ വരുബ്ബോള്‍ അവരുടെ വഴിക്ക് വിടുക. സ്വന്തം മക്കളുടെ ജീവന്‍ നഷ്ടപ്പെടുന്നതിലും ഭേദം മാതാപിതാക്കള്‍ ഇങ്ങനെ ചെയ്യുന്നതല്ലെ നല്ലത്? പ്രണയ വിവാഹത്തെ ആദ്യം എതിര്‍ത്ത വീട്ടുകാര്‍ പിന്നീട് അവരോട് കൂടുതല്‍ ചങ്ങാത്തം കാട്ടുന്നത് സമൂഹം കാണുന്നതാണ് .
             വിവാഹ ജീവിതം റബ്ബര്‍ ബാന്‍ഡ് പോലെയാണ്.ഇരു ഭാഗത്ത്‌ നിന്നും ശക്തിയോടെ വലിച്ചാല്‍ അതു പൊട്ടും. ഏതെങ്കിലും ഒരു ഭാഗത്തുനിന്നും അയവ് വരുത്തിയാല്‍ പൊട്ടാതെ സൂക്ഷിക്കാം. നമ്മള്‍ സിനിമയില്‍ കാണുന്നതു പോലുള്ള ഒരു ജീവിതമല്ല യഥാര്‍ത്ഥ ജീവിതത്തില്‍ എന്നോര്‍ക്കുക.ചിലര്‍ സ്വപ്ന ജീവികളെ പോലെയാണ്.കഥ ജീവിതമാക്കരുത്. ജീവിതം കഥയാക്കി മാറ്റുക.ചിലര്‍ താത്കാലിക ലാഭത്തിനു വേണ്ടി പ്രണയം നടിക്കുന്നു .ഇത്തരക്കാരെ കരുതുക.

പ്രണയം പാപമാണെന്നൊന്നും പറയാന്‍ പറ്റില്ല .പ്രണയം മധുരമാണ്. പക്ഷെ ,അതു ദൃഡമായിരിക്കണം . അതിനെ പക്വതയോടെ കൈകാര്യം ചെയ്യണം. ജീവിതം ഒരു കലയാണ് . അത് സുന്ദരമാക്കുക . മരണംവരെയും.

                                കട്പ്പാട്: കെ.കെ.ശ്രീ.പിലിക്കോട് 

അവന്‍ ഒരു പാവം കാമുകന്‍


വാക്കുകള്‍ വീണു ചിതറിയ മനസ്സ് തുളച്ചു
അക്ഷരങ്ങള്‍ പുറത്തേക്കു ഒഴുകുന്നു...
കാത്തു വെച്ചിരുന്ന വാക്കുകള്‍ ഞാന്‍
അവള്‍ക്കു നീട്ടിയപ്പോള്‍ നീണ്ട മൗനം
മുറിക്കാതെ അവള്‍ കടന്നു പോയി....


അന്ന് സായാഹ്നത്തില്‍ കൂര്‍ത്ത വാക്കുകള്‍
നല്‍കി അവളെന്‍റെ ഹൃദയം മുറിച്ചു....(..)


പ്രണയ വികാരത്തിന്‍റെ തീവ്ര നിമിഷങ്ങളില്‍,
ആരും കാണാതെ ഞാന്‍ എന്‍റെ മനസ്സ് മറച്ചു പിടിച്ചു....
എന്നിട്ടും ആരൊക്കെയോ എന്നെ നോക്കി ഗൂഡമായി ചിരിച്ചു....
വിഡ്ഢി ചിരിയുമായി ഞാനും വെറുതെ....
പ്രണയ രക്തം നിറഞ്ഞ മിഴികള്‍ എന്‍റെ കാഴ്ചയെ
മറച്ചു നിറഞ്ഞു...
നഷ്ട്ടപ്പെട്ടവന്‍റെ വിലാപങ്ങള്‍ക്ക്‌ ഒരു കാതും
ചെവി കൊടുത്തില്ല....

വെളിപ്പെടുത്തലിന്‍റെ നിമിഷങ്ങളില്‍
രക്തം വറ്റിപ്പോയ സ്വന്തം മുഖം തന്നെ ആയിരുന്നു മനസ്സ് നിറയെ..
നാളെ ഞാന്‍ യാത്രയാകുന്നു....
എല്ലാം മറക്കുവാനും സിരകളിലേക്ക്
പതിഞ്ഞിറങ്ങുന്ന തണുപ്പിന്‍റെ കൈകളില്‍
മനസ്സോളിപ്പിക്കാനുള്ള യാത്ര....
മനസ്സില്‍ വിങ്ങി നിറയുന്ന
ഇനിയുംമൂറാത്ത കണ്ണുനീര്‍ തുള്ളികളെ ഞാന്‍

എവിടെയൊളിപ്പിക്കും....???പറയൂ എനി ഞാന്‍ എന്തു ചെയ്യും..

അയാള്‍ കഥ എഴുതുകയാണ്.


                    സ്നേഹം ഇക്കാണുന്നതു ഒന്നു അല്ല.
                കാട്ടു പന്നിയെ വേട്ടയാടാന്‍ കാടന്‍ കൂര്‍പ്പിക്കുന്ന
                കുന്തത്തിന്റെ  മുനയില്‍ എവിടെയോഅണത് ...എങ്കിലും


എന്‍റെ തൂലികയ്ക്ക് നിന്‍റെ നിറമായിരുന്നു....
പ്രണയമായിരുന്നു എന്‍റെ വാക്കുകള്‍.....
അതിന്‍റെ മഷി കെട്ടുപോയപ്പോള്‍ എനിക്ക് നഷ്ടപ്പെട്ടത്
നിന്നെ തന്നെ ആയിരുന്നു..=((
 broken heart.(..)

നിശബ്ദതയെ ഞാന്‍ വളരെയേറെ ഇഷ്ടപ്പെടുന്നു....
അശാന്തമായിരുന്ന എന്‍റെ മനസ്സിന്‍റെ
മാറിലൊളിച്ചവളാണ്,
രാത്രിയുടെ ഇരുണ്ട യാമത്തില്‍ എനിക്ക്
കൂട്ടായി ഇരുന്നവള്‍....
മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഞങ്ങള്‍
പ്രണയബദ്ധരാണ്,  വേര്‍പിരിയാനാവാത്ത വിധം:x lovestruck:x lovestruck

അണയുന്ന സൂര്യനെ കാണുമ്പോഴെനിക്ക് സത്യത്തില്‍ അസൂയയാണുണ്ടാകുന്നത്. ഇപ്പോള്‍ അണയുന്നത് നാളെ ഒരു ജനതയ്ക്ക് മുഴുവന്‍ വെളിച്ചം നല്‍കാനാണെല്ലോ എന്നോര്‍ക്കുമ്പോള്‍ എനിക്കഭിമാനം തോന്നുന്നു.... എനിക്കൊരു സൂര്യനായ് മാറാന്‍ കഴിഞ്ഞെങ്കില്‍..... എനിക്കൊരു പുതിയ ഉദയം സാധ്യമായെങ്കില്‍.... 
        
നീ മറന്നാലും ഞാനറിയുന്നു പ്രിയെ....
ഞാനില്ലെങ്കിലും നദി ഒഴുകും...
            സായന്ദന സൂര്യന്റെ കരഞ്ഞുതീരാറായ കണില്‍  നോക്കി ഞാന്‍ എന്റെ വിഷമം കടിച്ചമര്‍ത്തി.
           ഇടനെഞ്ചില്‍ മുഴങികൊണ്ടിരിക്കുന്ന ആ ശബ്ദം സത്യത്തില്‍ എന്നേ നില്ചു.
           നമ്മുക്ക് വേണ്ടി ഞാന്‍ പണിത പളുങ്ക് വീട് തകര്‍ന്നു വീണിരിക്കുന്നു.
           ഈ ലോകത്ത് ശാശ്വത മായത് ഒന്നുതന്നെ ഇല്ല എന്നു നീ പറഞതിന്റെ അര്‍ഥം                വെകിയിട്ടാണെങ്കില്ലും   ഞാന്‍ മനസ്സിലാക്കി
         ഇനിയും സ്നേഹ കൊലാഹലങള്ളുടെ പെരുംബറ കൊട്ടാന്‍ എന്റെ ക്കെയ്യില്‍ ഒന്നും തന്നെ     അവശേഷിക്കുന്നില്ല.
അവശേഷിക്കുന്ന എന്റെ  ഹൃദയ രക്തം സഖി..  നിനക്കായ്...സ്വീകരിക്കുക.

 

Tuesday, August 2, 2011

ബാലിശം


വിചാരണ വിധേയനകാതെ 54 വര്‍ഷം ജെയിലില്‍ കിടെക്കേണ്ടി വന്ന ഒരു ഹതഭാഗ്യന്‍.....നിനക്കായി

തരിക യെന്‍ ജീവന്‍റെ, പൂവിന്‍റെ യി

തളിലെ,തേന്‍ കണം തരിക

എന്‍റെ കരളിലെ വാതില്‍പ്പഴു

തില്‍ മിന്നിയ മിഴിയിണ തരിക

തരിക, എന്‍റെ യ്യവനമതിന്റെ

മോഹത്തിലോഴുക്കാന്‍ ഞാന്‍

കാത്തു കാത്തു വച്ചെന്‍ സ്വപ്‌നങ്ങള്‍

തരിക, യതിന്‍ മഴവില്ല് തരിക

തീ നാളമായി ജ്വലിക്കാന്‍ ,കത്തി

പ്പടര്‍ന്നുരുകി ഒഴുകിപ്പ്ടാരന്‍,വീ

ണ്ടും ജ്വലിച്ചുയുര്‍ന്നു മഹാഹ്നനിയായി

തീരനോരുക്കിയ യൌവനം തരിക

പകലിരവിനെ പുല്‍കുന്ന പൂ കൂമ്പുന്ന

വേളയില്‍ ദീപം ദീപമെന്നോതി

തറയിലൊരു തിരി തെളിച്ചെന്‍

നിറ ദീപമാകേണ്ട പ്രണയം തരിക

കോലായില്‍ നിന്നച്ഛന്റെ കൈ പിടിച്ച്

കാല മാറടി മണ്ണിലുറക്കിയപ്പോള്‍

കണ്ണിരില്‍ മുക്കിയ കൈകളില്‍ കൊരിയൊരു

കൊള്ളി വയ്ക്കാനൊരു മാങ്കപ് തരിക

ആരുമില്ല, ഭ്രാന്തി യെന്നു കൂകി പാറി

വന്ന കല്ലുകള്‍ക്ക് മീതെ മന്ദഹാസം ന

ല്കിയെന്റെ അമ്മയെ കോരി മാറത്ത്

അണക്കാന്‍ എന്‍റെ സ്നേഹം തരിക

കാര്‍ ചോലയാല്‍ കണ്മൂടിയ ദേവി

തരിക എനിക്ക്‌ ഇറ്റു നീതി, യെന്‍ ജന്മം

അല്ലങ്കില്‍ തരിക ഇനിയും മിഴി തുറക്കാതെ

ഒരു കഴുമരം കൂടിയെങ്കിലും നീ.....