Thursday, August 4, 2011

അപ്പുര്‍ണന്റെ ഒരു പ്രണയ കാഴ്ച്ച്പാട്



 പ്രണയ വാഹത്തിന്‍റെയും അല്ലാത്തവയുടെയും വിവിധ മുഖങ്ങള്‍ അറിയുവാനാണ് ഞാന്‍ ഈ പൊസ്റ്റ് എവിടെ   പൊസ്റ്റ് ചെയ്യുന്നത്.
 ഈ വക്കുകള്‍ ഒന്നും എന്റെതു അല്ല.ഞാന്‍ ഒരു സംബദകന്‍ മാത്രം.
                                                    തുടര്‍ന്ന് വായിക്കുക.

പ്രണയ വിവാഹത്തിലും അല്ലാത്തവയിലും പ്രശ്നങ്ങള്‍ ഉടലെടുക്കാം, വിവാഹ മോചനം നടന്നേക്കാം. പക്ഷെ ,പ്രണയ വിവാഹത്തിലാണ് കൂടുതല്‍ പ്രശ്നങ്ങള്‍ ഉടലെടുക്കുന്നതായി കാണുന്നത്. കൂടുതല്‍ വിവാഹമോചനങ്ങള്‍ നടക്കുന്നതും ഇത്തരക്കാരിലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

            പ്രണയ വിവാഹങ്ങള്‍ പരാജയപ്പെടുവാനുള്ള കാരണങ്ങള്‍ പലതാണ്. പ്രണയിക്കുന്ന സമയത്ത് ഇരുവരും അന്യോന്യം പോരായ്മകള്‍ മറക്കുന്നു .അത് ചിലപ്പോള്‍ സാബ്ബത്തികമാകാം , സ്വഭാവമാകാം, ജോലിയാകാം. മിക്കവാറും പ്രണയത്തിലാകുന്നത് സൗന്ദര്യം കൊണ്ട് മാത്രമാണ്. അപൂര്‍വ്വം ചിലര്‍ മാത്രമേ സൗന്ദര്യത്തിനും ,സാബ്ബതികതിനും അപ്പുറത്തായി വ്യക്തിത്വത്തിന് പ്രാധാന്യം നല്‍കി പ്രണയത്തിലാകുന്നുളൂ. വിവാഹം കഴിഞ്ഞു ഒന്നിച്ചു താമസിക്കുവാന്‍ തുടങ്ങുബ്ബോള്‍ അന്യോന്യം മറന്ന പോരായ്മകള്‍ തല പൊക്കുവാന്‍ തുടങ്ങുന്നു . ഇത് കൂടുതല്‍ സങ്കീര്‍ണമാവുകയും വിവാഹമോചനത്തില്‍ എത്തിച്ചേരുകയും ചെയ്യുന്നു.

          എനിക്കറിയാവുന്ന ഒരു പ്രണയ വിവാഹം പരാജയപ്പെട്ടത് ഭര്‍ത്താവിന്‍റെ ദു:ശീലം കൊണ്ടാണ്. പ്രണയിക്കുന്ന സമയത്ത് അവള്‍ക്ക് ദു:ശീലത്തെക്കുറിച്ച് അറിയാമായിരുന്നെങ്കിലും അത് ഒരു പോരായ്മയായി കണക്കിലെടുത്തിരുന്നില്ല. വിവാഹത്തോടെ അത് കൂടുതലായി. പിന്നെ, സംശയം എന്ന രോഗം കൂടുതലായും ഉണ്ടാകുന്നത് പ്രണയ വിവാഹത്തിലാണ് .

           കമിതാക്കള്‍ വിഷം കഴിച്ചു മരിച്ചു, തീവണ്ടിക്കു മുന്നില്‍ ചാടി മരിച്ചു, തൂങ്ങി മരിച്ചു എന്നീ വാര്‍ത്തകള്‍ നമ്മള്‍ മാധ്യമങ്ങളിലൂടെ അറിയുന്നതാണ് .ഇതിന് ഇട വരുത്താതിരിക്കുക. പ്രണയിതാക്കള്‍ കൂടുതലും ആത്മഹത്യ ചെയ്യുന്നത് എതിര്‍പ്പിനെ തുടര്‍ന്നാണ്. വെറുതെ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടും ശാരീരികമായി ഉപദ്രവിച്ചിട്ടും കാര്യമെന്താണ് ? അവരെ പറഞ്ഞു മനസ്സിലാക്കിപ്പിക്കുവാന്‍ ശ്രമിക്കുക. എന്നിട്ടും ബലമില്ലാതെ വരുബ്ബോള്‍ അവരുടെ വഴിക്ക് വിടുക. സ്വന്തം മക്കളുടെ ജീവന്‍ നഷ്ടപ്പെടുന്നതിലും ഭേദം മാതാപിതാക്കള്‍ ഇങ്ങനെ ചെയ്യുന്നതല്ലെ നല്ലത്? പ്രണയ വിവാഹത്തെ ആദ്യം എതിര്‍ത്ത വീട്ടുകാര്‍ പിന്നീട് അവരോട് കൂടുതല്‍ ചങ്ങാത്തം കാട്ടുന്നത് സമൂഹം കാണുന്നതാണ് .
             വിവാഹ ജീവിതം റബ്ബര്‍ ബാന്‍ഡ് പോലെയാണ്.ഇരു ഭാഗത്ത്‌ നിന്നും ശക്തിയോടെ വലിച്ചാല്‍ അതു പൊട്ടും. ഏതെങ്കിലും ഒരു ഭാഗത്തുനിന്നും അയവ് വരുത്തിയാല്‍ പൊട്ടാതെ സൂക്ഷിക്കാം. നമ്മള്‍ സിനിമയില്‍ കാണുന്നതു പോലുള്ള ഒരു ജീവിതമല്ല യഥാര്‍ത്ഥ ജീവിതത്തില്‍ എന്നോര്‍ക്കുക.ചിലര്‍ സ്വപ്ന ജീവികളെ പോലെയാണ്.കഥ ജീവിതമാക്കരുത്. ജീവിതം കഥയാക്കി മാറ്റുക.ചിലര്‍ താത്കാലിക ലാഭത്തിനു വേണ്ടി പ്രണയം നടിക്കുന്നു .ഇത്തരക്കാരെ കരുതുക.

പ്രണയം പാപമാണെന്നൊന്നും പറയാന്‍ പറ്റില്ല .പ്രണയം മധുരമാണ്. പക്ഷെ ,അതു ദൃഡമായിരിക്കണം . അതിനെ പക്വതയോടെ കൈകാര്യം ചെയ്യണം. ജീവിതം ഒരു കലയാണ് . അത് സുന്ദരമാക്കുക . മരണംവരെയും.

                                കട്പ്പാട്: കെ.കെ.ശ്രീ.പിലിക്കോട് 

No comments:

Post a Comment