രാത്രിയെ ഭയപ്പെടുത്തുന്ന ഇരുട്ടായി സങ്കലപ്പിച്ചവരുണ്ട്. ഏകാന്തതയുടെ കൂട്ടുകാരനായി ചിലര്‍. എന്നാല്‍ രാത്രിയെ സ്നേഹിച്ചവരും ഉണ്ടായിരുന്നു. മനസ്സിലെ പ്രണയം കര കവിഞ്ഞു ഒഴുകുമ്പോള്‍ നിലാവ് നോക്കി ഇരുന്നവര്‍ .. എത്രയോ പാതിരാത്രികള്‍ ഉറങ്ങാതെ പ്രിയനെ/പ്രിയയെ തന്നെ ഓര്‍ത്തു കിടന്നവര്‍. ജന്നല്‍ പാളികള്‍ തുറന്നു ആകാശത്തെ നക്ഷത്രങ്ങളോട് ചിരിച്ചവര്‍ . കുളിര്‍ കാറ്റ് ഏറ്റു പരവശനായി രാത്രി എന്റെ പ്രണയത്തിന്റെ കാവല്‍ക്കാരന്‍ എന്നു ഓര്‍ത്തുപോയവര്‍..
വിദ്യാസാഗര്‍ തമിള്‍ സിനിമയില്‍ ഇതേ ഗാനം ചിട്ടപ്പെടുതിയെങ്കിലും അത് ശ്രദ്ധിക്കപ്പെട്ടില്ല. എന്തായിരിക്കും കാരണം. ഗിരീഷ് പുത്തഞ്ചേരി തന്നെ. രാത്രിയും പ്രണയത്തെയും ചേര്‍ത്ത് അദ്ദേഹം എഴുതിയ വരികള്‍ ആഭേരി രാഗത്തില്‍ കലര്‍ന്നപ്പോള്‍ മലയാളികളുടെ ഹൃദയ മര്‍മ്മരം ആയി മാറാന്‍ അധിക നാള്‍ വേണ്ടി വന്നില്ല. എന്നും മലയാളി ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തുന്ന ഗാനം....
" പുലരാന്‍ തുടങ്ങുമൊരു രാത്രിയില്‍ തനിയെ കിടന്നു മിഴിവാര്‍ക്കവേ
ഒരു നേര്‍ത്ത തെന്നലലിവോടെ വന്നു നെറുകില്‍ തലോടി മാഞ്ഞുവോ "
കടപ്പാട്: ഒരു നന്ദന്‍
No comments:
Post a Comment