റെയ്ലവേസ്റ്റേഷ്നിലേക്ക് നടക്കുബോള്‍ എന്റെ മനസ്സ് ശൂന്യമായിരുന്നു.സമാധാത്തിന്റെയും വിശ്രമത്തിന്റെയും മീതെ ഞാന്‍ തന്നെ വിയര്‍പ്പൊഴുക്കി പറത്തിവിട്ട കഴുകന്‍ വട്ടമിട്ട് പറക്കാന്‍ തുടങ്ങിയിട്ട് മാസങ്ങള്‍ ഏറെ ആയി.ഈ കാലയളവില്‍ ഞാനും ഒരു യന്ത്രവും തമ്മിലുള്ള ഭേദം കണ്ടെത്താന്‍ ഞാന്‍ ശ്രമിക്കുകയിരുന്നു.ആരോ ചെയ്തുവ്ച്ച പ്രൊഗ്രാമിനനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു യന്ത്രം.!
കേള്‍ക്കുന്നവര്‍ക്കു അരൊചകമാം വിധം റെയ്ലവേസ്റ്റേഷ്നിലെ അനൊണ്‍സ്മെന്റ് പല ഭാഷകളിലായി മുഴങ്ങിക്കൊണ്ടിരുന്നു.ഒരു സ്ഥിരം യാത്രക്കാര്‍നായ എനിക്കു അതിന്റെ ആവശ്യം ഇല്ലായിരുന്നു.സമയം എട്ടാവാന്‍ പോകുന്നു. ഞാന്‍ മെല്ലെ ട്രയ്നില്ലേക്കു കയറി.ഉറക്കത്തിനു സുഖംകിട്ടാന്‍ വേണ്ടി ഒരു മാന്യന്‍ റ്റുബ്ല്ലെറ്റ് മെല്ലെ തിരിച്ചു ഒഫ് ചെയ്തു ശേഷം അയാലുടെ തന്തയുടെ വക യാണു ഈ വണ്ടി എന്ന ഭാവത്തില്‍ സീറ്റിലേക്കു ചെരിഞ്ഞു.
ഇനി ഒരു പതിഞ്ചു മണിക്കുര്‍ വേണം വണ്ടി എനിക്കിറങ്ങേണ്ട സ്ഥ്ലത്ത് എത്താന്‍.
വണ്ടി മെല്ലെ നീങ്ങിതുടങ്ങി.അതിവെഗം പിന്നിലേക്കു പൊകുന്ന കാഴ്ച്ച്കള്‍ ലൗകിക ക്ഷണികതയാണു എന്നു തോന്നി. ഞാന്‍ മെല്ലെ കണ്ണുകളടച്ച് നിദ്രാദേവിയെ പ്രതിക്ഷിച്ചിരുന്നു.വലത് കൈതണ്ടയില്‍ നേര്‍ത്ത ഒരു സ്പര്‍ശം അറിഞ്ഞപ്പോള്‍ ഞാന്‍ ഒന്നു മിഴിതുറന്നു നോക്കി. ദൈനതയുടെ ഒരു കുരുന്നു മുഖം..
ഒരു കുഞുസഞ്ചിയും തൂക്കി ഒരു കുരുന്നു മുഖം. ആ കുട്ടിയില്‍ നിന്നും മുഖം എടുക്കുബൊള്‍ മനസ്സിലെ വികാരം അവ്യക്തമായിരുന്നു.ളള്ളിലെ നന്മകളെ കഴുത്തിലെ ടൈയ്യില്‍ മുറുക്കാന്‍ എന്നേ ശീലിച്ചിരിക്കുന്നു.എന്തൊപ്രതീക്ഷിച്ചെന്നൊണം എന്നിലേക്കു നൊക്കി ആ മുഖം ഉള്ളില്‍ ഒരു ചെറിയ നീറ്റലുണ്ടാക്കി.
" ജന്‍മാന്തരങ്ങളായി പരിമിതമായ ഒന്നിലെക്കു ആത്മാവ് ആകര്‍ഷിക്കപ്പെടുന്ന്തിന്റെ പിടച്ചില്‍ ".
ചിന്തകള്‍ക്കിടയില്‍ എപ്പൊളൊ നേരം വെളുത്തു.കാഞ്ഞങ്ങാട് വണ്ടി ഇറങ്ങുബോള്‍ പതിവില്ലാത്ത ഒരു നിശബ്ദ്ത എന്റെ മനസ്സിനെ പിടിക്കുടി.
വരാനിരിക്കുന്ന് ഒരു ദുരന്തത്തിന്റെ മുന്നൊടി എന്ന പോലെ. വീട്ടിലെക്കുനടക്കുബോള്‍ വഴി അരികില്‍ കണ്ട രണ്ടു കാലുമില്ലാത്ത പതിവു യാജകനു അറിയാതെ ഒരു പത്തു രൂപാ നല്‍കി എന്റെ വേദനയെ മറക്കാന്‍ ഒരു വിഫലശ്രമം..പിന്നെ എന്റെ ചിന്തകളില്‍ ബൂട്ട് ഊന്നി കൊണ്ട് മെല്ലെ മുന്നൊട്ട്...
അതെ ഞാന്‍ എപ്പോള്‍ എന്റെ പാതയിലാണു .എന്റെ നിയോഗങ്ങളിലേക്ക്..അതിലെങ്കിലും എനിക്കെന്റെ പൂര്‍ണ്ണത കണ്ടെത്താന്‍ ആകുമോ.?
നിത്യവും നാം കാണുന്നുണ്ടെങ്കിലും കാണാതെ പോവുന്ന കാഴ്ചകളിലേക്ക് ഈ കുറിപ്പ് എന്നെ കൊണ്ടെത്തിച്ചു...ആ കുഞ്ഞിന്‍റെ മുഖം എന്‍റെ മനസ്സിലും ദു:ഖത്തിന്‍ അലകള്‍ ഉയര്‍ത്തിയതു പോലെ....
ReplyDelete